നാട്ടിലെത്തി വര്ഷം അഞ്ച് കഴിഞ്ഞിട്ടും പ്രവാസത്തിലെ ഓണോർമ്മകൾ മധുരിതമായി നില നിൽക്കുന്നു. നാട്ടിൽ നിന്നും വ്യത്യസ്ഥമായി പ്രവാസത്തിലെ ഓണം ദിനങ്ങളോളം നിലനിൽക്കാറുണ്ട് ; നാട്ടിൽ ഒന്നോ, രണ്ടോ സദ്യ ലഭിക്കുമെങ്കിൽ പ്രവാസത്തിലത് എണ്ണിയാൽ തീരാത്ത അത്രയുമാകും എന്നതാണ് രസവും, രസകരവും. പ്രവാസത്തിൽ ചെറുതും വലുതുമായ നിരവധി സംഘടനകളുമായ ബന്ധവും,പ്രവർത്തന മേഖലയും അതിന്റെ ഉത്സവച്ഛായ കൂടുതൽ മികവുറ്റതാക്കിയിരുന്നു. അതിൽ പ്രധാനപെട്ട സംഘടനയായിരുന്നു റിയാദ് ടാക്കിസ്.
കേരളത്തിലെ എല്ലാജില്ലക്കാരും, വ്യത്യസ്ത രാഷ്ട്രീയ, മത ചിന്താഗതിക്കാരുമുള്ള കലാസംസ്ക്കാരീക സംഘടന പ്രവാസലോകത്ത് ഇത്പോലൊന്ന് അപൂർവ്വം തന്നെയാണ്. അവരുടെ ഓണസദ്യയെകുറിച്ച് പറയാതെ പോയാൽ പ്രവാസത്തിലെ ഏറ്റവും നല്ല ഓണോത്സവത്തെ കുറിച്ച് പറയാതെ പോകുന്നതാകും.
ആ കൊല്ലത്തെ ഓണത്തെ കുറിച്ചുള്ള ചർച്ചകൾ ഒരു മാസം തന്നെ തുടങ്ങി. എപ്പോഴും അമരക്കാരനാകാറുള്ള പച്ച എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കാറുള്ള ഷൈജുപച്ച തന്നെയാണ് ആ ഓണോത്സവത്തിന്റെയും സൂത്രധാരൻ. വിവിധ കലാപരിപാടികളുടെ ചർച്ചക്കിടയി ലും മുൻപന്തിയിലുണ്ടായിരുന്നത് സദ്യയെ കുറിച്ചുള്ള ചർച്ചയായിരുന്നു. അംഗങ്ങൾ ഓരോരുത്തരും ഓരോ വിഭവങ്ങൾ തയ്യാറാക്കി കൊണ്ട് വരിക എന്നത് പുതിയ അനുഭവമായി.
പച്ചടി, കിച്ചടി തുടങ്ങി അവിയൽ ….വരെ ഓരോരുത്തരും ഏറ്റെടുത്തു.എനിക്ക് ലഭിച്ചത് കൂട്ട് കറിയായിരുന്നു. ഇത് വരേയും അത്തരമൊരു കൂട്ട്കറി വെയ്ക്കാത്തത് കൊണ്ട് പുതിയൊരു അനുഭവം തന്നായിരുന്നു സദ്യയോടൊപ്പം കൂട്ട് കറി കൂടെ കൂടിയത്.
എന്തായാലും ആ കൊല്ലത്തെ വിഭവ സമൃദ്ധമായ സദ്യയിൽ രുചി കൂട്ടിയി കൂട്ട് കറിയും പൂക്കളമിട്ടു.
പ്രവാസവും, റിയാദ് ടാക്കിസ് ഓർമ്മകളിലേക്ക് ഓടിയെത്തുന്നത്. നമ്മൾ ഒന്നാകണം …ഓണമാകണം എന്ന ഓണ സന്ദേശത്തോടെയാണ് എന്നത് ഏറെ ഹൃദയസ്പർശിയാണ്.
![]()
