ഓണം മലയാളികൾക്ക് കേവലം ഒരു ഉത്സവം മാത്രമല്ല, ഒരു തിരിച്ചുപോക്ക് കൂടിയാണ്. മനസ്സ് നിറയ്ക്കുന്ന മധുരോദാരമായ ഓർമ്മകൾ സമ്മാനിക്കുന്ന ആ നല്ല കാലത്തേയ്ക്കുള്ള ഒരു തിരിച്ചു പോക്ക്. സാഹോദര്യത്തിന്റെ, സമൃദ്ധിയുടെ, നിഷ്കളങ്കതയുടെ, ഐശ്വര്യത്തിന്റെ അവിശ്വസനീയമായ സ്മരണകളുണർത്തുന്ന ആ സാങ്കല്പിക ലോകത്തേക്ക് മനസാ തീർഥയാത്ര കൊതിക്കുന്ന ആ ലോകത്തേക്കുള്ള എല്ലാവരുടെയും തിരിച്ചുപോക്ക് .
ഓണം കേരളീയർക്ക് ഒരാഘോഷം മാത്രമല്ല.ഹൃദയത്തിൽ അലിഞ്ഞു ചേർന്നൊരു വികാരമാണ്.
സഹോദര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയുംഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും, ഒത്തൊരുമയുടെയും
പ്രതീകം കൂടിയാണ്.ഹിന്ദുവെന്നോ മുസൽമാൻ എന്നോ ക്രിസ്ത്യൻ എന്നോ വേർതിരിവില്ലാതെ.. ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകളില്ലാതെ തെളിഞ്ഞ സ്നേഹത്തിന്റെ നിറകുടമായ്.ഇരു കൈകളാൽ ചേർത്തുപിടിച്ചു ആഘോഷിക്കുന്ന ഒരേയൊരു ആഘോഷം.കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ഓണം പ്രധാനമായും ഒരു കൊയ്ത്തുത്സവമാണ്.
കള്ളവും ചതിയും ഇല്ലാത്ത, അസുഖങ്ങളും, ആപത്തുകളും ഇല്ലാത്ത ഭരണകാലത്തേക്കുള്ള തിരിഞ്ഞു നടത്തമാണ് മലയാളികൾക്ക് ഓണം.
തുമ്പപ്പൂവിന്റെ വെണ്മയുള്ള സൗഹൃദങ്ങൾ..
ഓണ നിലാവിന്റെ ചന്തമുള്ള
സ്വപ്നങ്ങൾ.
ഗ്രാമീണ വിശുദ്ധിയുടെ
സുഖമുള്ള ഓർമ്മകൾ..
സുന്ദര സ്വപ്നങ്ങളുടെ തേരിലേറി.
പൂവും പൂക്കളും
ഊഞ്ഞാലാട്ടവും
വടംവലിയും
തിരുവാതിരകളിയും വള്ളംകളിയും..
തിരുവോണ സദ്യയും..
കുറെ ഏറെ നാടൻ കളികളിലൂടെയും
ആണ് നമ്മൾ എല്ലാം
ഓണം ആഘോഷിക്കുന്നത്.
മലയാളി ജനതയുടെ
സംസ്കാരത്തിന്റെ സവിശേഷതകളെ ഈ
ഉത്സവാഘോഷങ്ങളിൽ
നമ്മുക്ക് കാണാൻ കഴിയും.
പ്രളയവും മഹാമാരിയും ഒക്കെ പിന്നിട്ടിട്ടും
നമ്മുടെ മലയാളനാട്
വർണ്ണങ്ങൾ ചാലിച്ച്,
പുഷ്പസുഗന്ധിയായി
നിലനിൽക്കുന്നു
നമ്മുടെ മനസ്സുകളെ ചേർത്തു നിർത്താനും അതിൽ ചെത്തിയും ചെന്താമരയുമൊക്കെ
വിരിയിക്കുന്നതുമാകട്ടെ
നമ്മുടെ ഈ ഓണക്കാലം.
പ്രിയപെട്ട വായനക്കാർക്ക് ജി സി സി ടൈംസ്ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
![]()
