റിയാദ് : യു എ ഇ ആസ്ഥാനമായുള്ള ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ് സൗദി അറേബ്യയിലേക്ക് എത്തുന്നു. 2023 ഓഗസ്റ്റ് 30-ന് റിയാദിലെ അൽ മൻസൂറയിലത് സൗദിയിലെ പ്രഥമ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിക്കുന്നു. രാജ്യത്തിലെ എല്ലാ പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിൽ മികച്ച ബിസിനെസ്സ് തന്ത്രവുമായി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സൗദി അറേബ്യയുടെ അടുത്ത 28 മാസത്തിനുള്ളിൽ രാജ്യത്തുടനീളം 15 ഹൈപ്പർമാർക്കറ്റുകൾ തുറക്കാനാണു ലക്ഷ്യമിടുന്നത്. 300 മില്യൺ മുടക്ക് മുതലാണ് സൗദി വിപണിയിൽ ഗ്രാൻഡ് ഹൈപ്പർ മാനേജമെന്റ് മുടക്കുന്നത്.
റിയാദിലെ വോക്കോ ഹോട്ടലിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ചടങ്ങിൽ സൗദിയിലേക്കുള്ള ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ വരവ് ഔദ്യോഗികമായി ഗ്രാൻഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് പ്രഖ്യാപനം നടത്തി. കുവൈറ്റ് ,യു എ ഇ ,ഖത്തർ ,ഒമാൻ എന്നിവടങ്ങളിലെ ജൈത്ര സൗദിയിലും ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. സൗദിയെ ആഗോള സാമ്പത്തിക വളർച്ചയുടെ കേന്ദ്രബിന്ദുവാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകൾക്ക് ഞങ്ങളുടേതായ സംഭാവനകൾ സൗദിയിൽ ഉണ്ടാവും.
“അഭിമാനിയായ ഭരണാധികാരിയുടെ വിഷൻ 2030-ലേക്ക് സംഭാവന നൽകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, വളരുന്ന സൗദിവൽക്കരണത്തിന്റെ ഭാഗമാകുന്നതിൽ ഞങ്ങൾ കൂടുതൽ സന്തോഷിക്കുന്നു. ഞങ്ങളുടെ പകരം വെക്കാനില്ലാത്ത വിപുലീകരണ വേളകളിൽ ചുരുങ്ങിയത് 1000 സൗദി പൗരന്മാർക്ക് സമയബന്ധിതമായി ജോലി നൽകുമെന്നും ഗ്രൂപ്പ് മേധാവി ഡോ. അൻവർ അമീൻ ചേലാട്ട് ക്ഷണിക്കപ്പെട്ട സദസിനോട് പറഞ്ഞു.
റിയാദിലെ അൽ മൻസൂറയിൽ പ്രവർത്തനം തുടങ്ങുന്നത് ഗ്രൂപ്പിന്റെ 93-ാമത് ഔട്ട്ലെറ്റ് ആണ്.5500 സ്കോഅയർ ഫീറ്റ് വിസ്തൃതിയിൽ വിശാലമായ റീറ്റെയ്ൽ ഷോപ്പാണ് ഒരുക്കിയിരിക്കുന്നത്.

ഗ്രോസറി, ഫാം ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികൾ, ഹോട്ട്ഫുഡ്, ഫ്രഷ് ആന്റ് ടേസ്റ്റി ബേക്കറി, ഡെലിക്കേറ്റസെൻ, വീട്ടുപകരണങ്ങൾ, ഫാഷൻ & ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുമായി ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാൻ തരത്തിൽ സജ്ജമാക്കിയ സ്റ്റോർ 2023 ഓഗസ്റ്റ് 30, വൈകുന്നേരം 4.30 പ്രവർത്തനം ആരംഭിക്കുന്നു.
“യുഎഇ, കുവൈറ്റ്, ഖത്തർ മുതൽ ഒമാൻ വരെയുള്ള ഞങ്ങളുടെ എല്ലാ പ്രവർത്തന മേഖലകളിലെയും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എല്ലാ ബ്രാൻഡഡ്, നോൺ-ബ്രാൻഡഡ് ഉൽപ്പന്ന ആവശ്യങ്ങൾക്കുമുള്ള ലക്ഷ്യസ്ഥാനമാണ്. ഗുണമേന്മയിലും വ്യവസായ പ്രമുഖ ഉപഭോക്തൃ സേവനത്തിലും ഞങ്ങളുടെ സമാനതകളില്ലാത്ത സമീപനത്തിലൂടെ, രാജ്യത്തിന്റെ പാരമ്പര്യവും അത് വാങ്ങുന്ന രീതിയും ഉയർത്തിപ്പിടിക്കാൻ ഞങ്ങൾക്ക് ഉറപ്പുണ്ടെന്നു വാർത്ത സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് മാനേജ്മന്റ് അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ ഗ്രാൻഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, എക്സിക്യൂട്ടീവ് ഡയറക്ടർ എം കെ അബൂബക്കർ, കുവൈറ്റ് റീജിയണൽ ഡയറക്ടർ അയ്യൂബ് കേച്ചേരി, കെഎസ്എ റീട്ടെയിൽ ഓപ്പറേഷൻ ഡയറക്ടർ തഹ്സീർ അലി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സനിൻ വസീം, ജനറൽ മാനേജർ മുഹമ്മദ് ആതിഫ് റഷീദ് എന്നിവർ പങ്കെടുത്തു.
![]()
