മാഹി : മാഹി റെയില്‍വേ സ്റ്റേഷന് സമീപം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പിടിയിലായ ആള് പോലീസിനോട് സമ്മതിച്ചു. കൊണ്ടോട്ടി തുറക്കൽ സ്വദേശി എം.പി സൈബീസ്(32) ആണ് വന്ദേഭാരതിന് കല്ലെറിഞ്ഞ കേസില്‍ ആര്‍പിഎഫ് പിടികൂടിയത്.
ഫോണില്‍ സംസാരിക്കുമ്പോള്‍ ഭാര്യയുമായി പിണങ്ങിയെന്നും, ഇതിന്റെ ദേഷ്യത്തിലാണ് ട്രെയിന്‍ കല്ലെറിഞ്ഞതെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഇയാള്‍ നല്കിയ മൊഴി ആര്‍പിഎഫ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുമെന്ന് ആര്‍പിഎഫ് അറിയിച്ചു. തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കല്ലേറില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ എക്സിക്യൂട്ടീവ് കോച്ചായ സി8-ലെ 23,24 സീറ്റുകളുടെ ചില്ല് തകര്‍ന്നിരുന്നു.
![]()
