അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ :കേരളത്തിലേക്ക് ദോഹയിൽ നിന്നും ഹൈദറാബാദ് വഴി ഇൻഡിഗോ വിമാനത്തിൽ രണ്ട് ദിവസം മുമ്പ് പോയ നാല് യാത്രക്കാരെ മദ്യപിച്ച് ബഹളം വെച്ചെന്ന് സഹയാത്രിക നൽകിയ പരാതിയിൽ അറസ്റ്റ്ചെയ്തു.എന്നാൽ തങ്ങൾ തമ്മിൽ തമാശ പറഞ്ഞിരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പിടിയിലായവർ പറഞ്ഞത്. പക്ഷെ ലോകത്ത് പൊതുവെയും ഇന്ത്യയിൽ പ്രത്യേകിച്ചും ഇത്തരം കാര്യങ്ങൾക്ക് നിയമം കർശനമാണ്.
യാത്രാ വിലക്കും പിഴയും ലഭിക്കും.
ഇന്ത്യയിൽ വിമാനയാത്രയിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ പലതും അന്താരാഷ്ട്ര തലത്തിൽ ചർച്ചാവിധേയമാവുകയും പാർലെമെന്ററി സമിതിയും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും നടപടികൾ കൂടുതൽ കർശനമാക്കാനും ശുപാർശ ചെയ്തിട്ടുമുണ്ട്.
![]()
