റിയാദ്: സൗദി അറേബ്യ വിദേശ ഫുട്ബാൾ താരങ്ങളെ സ്വന്തമാക്കുന്നതിനായി ചിലവഴിച്ചത് 5434 കോടിയിലേറെ രൂപ. യൂറോപ്പിലെ മിന്നും താരങ്ങളെ സ്വന്തമാക്കുന്നതിനാണ് സൗദിയിലെ വിവിധ ക്ളബ്ബുകൾ ഇത്രയേറെ തുക ചിലവഴിച്ചത്. ഓരോ ക്ലബ്ബ്കളും ഈ മേഖലയിൽ മത്സരിച്ചു താരങ്ങളെ സ്വന്തമാക്കുകയായിരുന്നു. ലോകത്തര താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും നെയ്മറും വരെ സൗദിയിലെ ക്ലബ്ബ്കൾ സ്വന്തമാക്കുകയായിരുന്നു. ഇതിനായി ചിലവഴിച്ച തുക ഫുട്ബാൾ ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. ക്ലബ്ബ്കൾ ഇതുവരെ ഇരുപതിലധികം താരങ്ങളെയാണ് യൂറോപ്പിൽ നിന്ന് സൗദി മൈതാനങ്ങളിലേക്ക് പറിച്ചു നട്ടത്. ഇതോടെ സൗദി ഫുട്ബാൾ ലോക നിലവാരത്തിലേക്ക് ഉയർന്നെങ്കിലും യൂറോപ്യൻ ഫുട്ബാൾ ആരാധകർ നിരാശയിലാണ്. തങ്ങളുടെ ഇഷ്ട്ട താരങ്ങളെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് യൂറോപ്യൻ ഫുട്ബാൾ മൈതാനികൾ.
![]()
