കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങള്‍ വരുത്തിയാൽ ഇനി പിഴ അടക്കാതെ രാജ്യം വിടാനാകില്ലന്നു അഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികള്‍ യാത്രതിരിക്കുന്നതിന് മുമ്പ് ട്രാഫിക് പിഴകള്‍ അടക്കണം. അല്ലെങ്കിൽ യാത്ര ചെയ്യാൻ അനുവാദം കിട്ടില്ല.
നിയമം ശനിയാഴ്ച മുതൽ നിലവിൽ വന്നു. പ്രവാസികൾ നൽകാനുള്ള പിഴ രാജ്യം വിടും മുമ്പ് ഈടാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് അഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. വിമാനത്താവളങ്ങളിലും അതിർത്തി ചെക്പോസ്റ്റുകളിലും സജ്ജീകരിച്ചിരിക്കുന്ന പേയ്മെന്റ് ഓഫിസുകൾ വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോര്‍ട്ടല്‍ വഴിയോ ഗതാഗത വകുപ്പിന്റെ ഓഫിസുകള്‍ വഴിയോ പിഴ അടക്കാം.
![]()
