റിയാദ് : ഗൾഫ് മലയാളി ഫെഡറേഷൻ അഗതി മന്ദിരങ്ങളിൽ ഓണത്തോടനുബന്ധിച്ചു നൽകുന്ന ഓണക്കോടി വിതരണ പരിപാടിയായ “ഓണ സമ്മാനം 2023” ന്റെ സംസ്ഥാന തല ഉദ്ഘാടനം
പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്തിലെ മഹാത്മാ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു പഞ്ചായത്ത് പ്രിസിഡന്റ് എം ലത നിർവഹിച്ചു.
ജി എം എഫ് കേരള പ്രസിഡന്റ് നൗഷാദ് ആലത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്തഫ കുമരനെല്ലൂരും, സിനി ആർട്ടിസ്റ്റ് ശ്യാമയും ആശംസകൾ നേർന്നു.
കേരള കോഡിനേറ്റർ സലീം തൈക്കണ്ടി സ്വാഗതവും വനിതാ കോഡിനേറ്റർ ഷീല രാജു നന്ദിയും പറഞ്ഞു.വിഭവ സമൃദ്ധമായ ഓണസദ്യ അന്തേവാസികൾക്ക് നൽകി
![]()
