ആലപ്പുഴ : കായംകുളം എരുവ ക്ഷേത്രകുളത്തിൽ ആത്മഹത്യ ചെയ്ത വിഷ്ണുപ്രിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പിതാവിന്റെ പരാതിയെ തുടർന്നു വിഷയത്തിൽ ഇടപ്പെടുന്നതിനും നിയമപരമായ നടപടികൾ വീഴ്ച്ച വരുത്താതെ നടത്തുന്നതിന് മാർഗ്ഗനിർദ്ദേശം നൽകുന്നതിനും കുടുംബത്തിന് സഹായങ്ങൾ വാഗ്ദാനം ചെയ്തു വെൽഫെയർ പാർട്ടി, വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് പ്രവർത്തകൾ വിഷ്ണുപ്രിയയുടെ വീട് സന്ദർശിച്ചു.
ആത്മഹത്യ കുറിപ്പിൽ പ്രതിയുടെ പേര് കൃത്യമായി പറഞ്ഞിട്ടും അതൊന്നും പരാമർശിക്കാതെ കേസ് ഒതുക്കി തീർക്കുന്ന മട്ടിലൊരുഎഫ് ഐ ആർ ആണ് പോലീസ് തയ്യാറാക്കിയിരിക്കുന്നതെന്നു ഭാരവാഹികൾ ആരോപിച്ചു .കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സത്യസന്ധമായി അന്വേഷണം നടത്തണം.
കുട്ടിയുടെ പ്രായം 17 ആയിരുന്നതിനാൽ പോക്സോ പരിധിയിലാണ് കേസ് ഉണ്ടാവേണ്ടത്.
കൂടാതെ, മാതാപിതാക്കൾ ഭിന്ന ശേഷിക്കാരും നിർദരരുമായതിനാൽ മനുഷ്യാവകാശ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വനിതാ ശിശുക്ഷേമ്മ വകുപ്പ് എന്നിവയുടെ ഇടപ്പെടലുകളും ഉണ്ടാകേണ്ടതുണ്ട്.
ഈ അർത്ഥത്തിൽ മുന്നോട്ട് പോകാനും മരണപ്പെട്ട കുട്ടിക്ക് അർഹമായ നീതി വാങ്ങി കൊടുക്കാനും കുടുംബത്തോടൊപ്പം വെൽഫെയർ പാർട്ടിയും വിമൻസ് ജസ്റ്റീസ് മൂവ്മെൻറും ഉണ്ടാകുമെന്നും വീട് സന്ദർശിച്ച ശേഷം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് മുബീർ.എസ്.ഓടനാട്., ജനറൽ സെക്രട്ടറി നവാസ് ആലയിൽ, ട്രഷറർ അൻസാദ് അമ്പഴ, വിമൻസ് ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന കമ്മറ്റിയംഗം ഡോ.സുൽഫിയ സമദ്, ജില്ലാ കമ്മറ്റിയംഗം ഫസീല മുബീർ എന്നിവർ പറഞ്ഞു.
![]()
