ജിദ്ദ : സ്വാതന്ത്ര്യ നിഷേധത്തിനും ഭരണഘടനാ അട്ടിമറിക്കുമെതിരെ പ്രതിഷേധങ്ങളുയരേണ്ടതുണ്ടെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റിയംഗം അഡ്വ. ഫിറോസ് മൂവാറ്റുപുഴ പറഞ്ഞു. പ്രവാസി വെൽഫെയർ ഫൈസലിയ്യ യൂനിറ്റ് സംഗമത്തിൽ ‘ഭരണഘടനയും സ്വാതന്ത്ര്യവും’ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് ഓരോ പൗരന്മാരും ബോധവാന്മാരാവേണ്ടതുണ്ട്. ഭരണഘടനയെ അട്ടിമറിച്ച് മനുസ്മൃതിയിൽ അടിസ്ഥാനമാക്കിയ സവർണ ഹിന്ദുത്വം അടിച്ചേൽപിക്കാനാണ് ഭരണകൂടം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ വംശീയതക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉയർന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂനിറ്റ് പ്രസിഡന്റ് അബ്ഷിർ അധ്യക്ഷത വഹിച്ചു. അഷ്റഫ് പാപ്പിനിശ്ശേരി, റഷീദ് വട്ടപ്പറമ്പിൽ, മുനീർ ഇബ്രാഹിം, അജ്മൽ ഗഫൂർ, അഹമ്മദ് കാസിം, ഷമീർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. റഹീം കണ്ണൂർ നന്ദി പറഞ്ഞു
![]()
