റിയാദ് : സംഗീത വിസ്മയം കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്യയും ടീമും ഇത്തവണ ഓണ വിരുന്നുമായി റിയാദിൽ.”വിന്റർ ടൈം കമ്പനി പൊന്നോണം വിത്ത് സ്റ്റീഫൻ ദേവസ്യ ടീം” എന്ന പരിപാടി സെപ്റ്റംബർ ഒന്നിന് റിയാദിൽ അരങ്ങേറുമ്പോൾ സംഗീത പ്രേമികൾ ആഘോഷ കൊടുമുടി കേറും.പണ്ഡിറ്റ് രമേഷ് നാരായണന്റെ ഇളയപുത്രി മധുശ്രീ നാരായണൻ , ഗായകൻ ശ്യാം പ്രസാദ് , സ്റ്റീഫൻ ദേവസ്യ ബാൻഡ് ടീം എന്നിവരും പങ്കെടുക്കുന്ന ഓണ പരിപാടി വിന്റർ ടൈം കമ്പനിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾക്ക് 0508590827 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പ്രോഗ്രാം കോർഡിനേറ്റർ ജോർജ് തൃശ്ശൂർ പറഞ്ഞു
![]()
