അബൂദബി: അബൂദബിയിൽ കല, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ദർശന കല-സാംസ്കാരിക വേദിക്ക് നവനേതൃത്വം.
നസീർ പെരുമ്പാവൂരിനെ പ്രെസിഡെന്റായും അനിൽ കുമാർ എ.പി യെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.മറ്റു സഹ ഭാരവാഹികളായി സുദീഷ് കൊപ്പം (വൈസ് പ്രസിഡന്റ്), റിയാസ് പി.ടി (ട്രഷറർ), ഡോ. ധനലക്ഷ്മി (രക്ഷാധികാരി), സരിസ ബൈജു (വനിത വിങ്കൺവീനർ), ബദരിയ സിറാജ് (ജോയന്റ് സെക്രട്ടറി),ബൈജു വാരിയർ, സിറാജ് മാള (ഇവന്റ് കോഓഡിനേറ്റർമാർ),മിഥുൻ എം. കുറുപ്പ് (ആർട്ട് സെക്രട്ടറി),നയന നേമ, ഷാനി തൽഹത്ത്, രോഹിണി പ്രമോദ് (വനിത ജോയന്റ് കൺവീനർമാർ),ലേഖി രവീന്ദൻ, മുജീബ് റഹ്മാൻ, റോണി ജോസഫ്, അജിത് സി.സി, ഹസീബ് എം.വി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു .
![]()
