ദമാം : മണിപ്പൂരിലും ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും ക്രിസ്ത്യൻ- മുസ്ലിം വിഭാഗകങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ യാദൃശ്ചികമല്ലെന്നും സംഘ്പരിവാറിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രവാസി വെൽഫെയർ ദമ്മാം റീജീയണൽ കമ്മിറ്റി സംഘടിപ്പിച്ച വംശഹത്യ പ്രതിരോധ സംഗമം അഭിപ്രായപ്പെട്ടു.
സംഘർഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘ്പരിവാർ ഭരണകൂടം ആസൂത്രിതമായ ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. ആർ.എസ്.എസ്സിൻ്റെ വിചാരധാരയിൽ പറയുന്നത് പ്രകാരം ഗുജറാത്തിൽ നടന്ന മുസ്ലീം ഉന്മൂലനത്തിൻ്റെ തുടർച്ചയാണ് മണിപ്പൂരിലും ഹരിയാനയിലെ നൂഹിലും നടന്നുകൊണ്ടിരിക്കുന്നതെന്ന് പരിപാടിയിൽ വിഷായാവതരണം നടത്തിയ പ്രോവിൻസ് വൈ. പ്രസിഡൻ്റ് മുഹ്സിൻ ആറ്റശ്ശേരി പറഞ്ഞു.
ശംസ് കൊല്ലം ( ഒ.ഐ.സി.സി), ഹമീദ് വടകര (കെ.എം.സി.സി), സാജിദ് ആറാട്ടുപുഴ (മാധ്യമ പ്രവർത്തകൻ), ബൈജു കുട്ടനാട് എന്നിവർ സംസാരിച്ചു . പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ പ്രസിഡൻ്റ് അബ്ദുറഹീം തീരൂർക്കാട് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബിജു പൂതകുളം സ്വാഗതവും, ട്രെഷറർ അയ്മൻ സഈദ് നന്ദിയും പറഞ്ഞു.
വിവിധ റീജീയണൽ – ജില്ലാ ഭാരവാഹികളായ സമീയുള്ള കൊടുങ്ങല്ലൂർ, ആഷിഫ് കൊല്ലം, ജമാൽ കൊടിയത്തൂർ, സക്കീർ ബിലാവിനകത്ത്, ഷമീർ പത്തനാപുരം, അബ്ദുള്ള സൈഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി
![]()
