ജിദ്ദ : കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ വിളയിൽ ഫസീല അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.മാപ്പിളപാട്ടിനെ ജനകീയമാക്കാൻ പ്രധാന പങ്ക് വഹിച്ച ഗായികക്ക് കേരളം അർഹിക്കുന്ന അംഗീകാരം നൽകിയിട്ടില്ലെന്നും മരണാനന്തര ബഹുമതിയായെങ്കിലും ഈ പ്രതിഭയെ ആദരിക്കണമെന്നു ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അനുസ്മരണ സദസ്സ് മുതിർന്ന മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്തു.
കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ വൈസ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു.അബൂബക്കർ അരിമ്പ്ര, വി.പി മുസ്തഫ, നസീർ വാവക്കുഞ്ഞു, അബ്ദുള്ള മുക്കണ്ണി,സലാഹ് കാരാടൻ, ശിഹാബ് കരുവാരകുണ്ട്, സുൽഫിക്കർ ഒതായി, കരീം മാവൂർ, കബീർ കൊണ്ടോട്ടി, നൂഹ് ബീമാപ്പള്ളി, മുഹമ്മദ്കുട്ടി പാണ്ടിക്കാട്, റഫീഖ് റിയാദ്, ഖാലിദ് പാളയാട്ട്, ഷാജി അരിമ്പ്രതൊടി,യൂസുഫ് കോട്ട, മുഹമ്മദ് പെരുമ്പിലായ്, അബ്ബാസ് മുസ്ലിയാരങ്ങാടി,നാസർ കോഴിത്തൊടി, സമദ് പൊറ്റയിൽ, സാദിഖലി തുവ്വൂർ,റഊഫ് തിരൂരങ്ങാടി, റഹീം കാക്കൂർ, നിസാർ മടവൂർ,റഹ്മത്ത് അലി കൊണ്ടോട്ടി, മൻസൂർ ഒഴുകൂർ,ജ്യോതി എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും ട്രഷറർ ഹസൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു
![]()
