റിയാദ് :പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയുടെ നിര്യാണത്തിൽ കേരള മാപ്പിളകലാ അക്കാദമി റിയാദ് ചാപ്റ്റർ അനുശോചിച്ചു.മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതിൽ പ്രധാന സ്ഥാനം വഹിച്ച ഗായികയായിരുന്നു.പ്രവാസികൾക്ക് നാടുമായി ഉള്ള അകലം കുറക്കാൻ ഫസീലയുടെ ഗാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
അക്കാദമി പ്രസിഡന്റ് ജലീൽ തിരൂർ, ജനറൽ സെക്രട്ടറി ഇസ്മായിൽ കാരോളം, വൈസ് പ്രസിഡന്റ് മാരായ ഷെമീർ ബാബു, ഇബ്രാഹിം വെളിയംകോട്,ഹാരിസ് ചോല, സെക്രട്ടറിമാരായ ഷാനവാസ്, സത്താർ മാവൂർ എന്നിവർ അനുശോചിച്ചു.
![]()
