ന്യൂഡൽഹി :സ്ത്രീ ശാക്തീകരണത്തിന് പ്രഥമ പരിഗണന നൽകണമെന്നും വികസനത്തിന്റെയും സേവനത്തിന്റെയുമടക്കം വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവന വളരെ വലുതാണെന്നും രാഷ്ട്രപതി.എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
സരോജിനി നായിഡു, അമ്മു സ്വാമിനാഥൻ, രമാദേവി, അരുണ, ആസിഫ് അലി, സുചേത കൃപലാനി തുടങ്ങിയ വനിതാ രത്നങ്ങൾ രാജ്യത്തെ രാജ്യത്തെ ഏതു തലമുറയ്ക്കും ആവേശം നൽകുന്നവരാണ്.രാജ്യത്തിനും സമൂഹത്തിനും ആത്മവിശ്വാസം നൽകുന്നവരുമാണ്.
വികസനത്തിന്റെയും സേവനത്തിന്റെയും അടക്കം വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവനയുണ്ട്.കുറച്ച് ദശകങ്ങൾക്കുമുൻപ് അങ്ങനൊരു കാര്യം ചിന്തിക്കാൻകൂടി കഴിയില്ലായിരുന്നു.
‘ജാതിക്കും വംശത്തിനും ഭാഷയ്ക്കും മേഖലയ്ക്കുമപ്പുറം നമുക്ക് കുടുംബം
തൊഴിൽ മേഖല എന്നിവയിലും ഒരു വ്യക്തിത്വമുണ്ട്. എന്നാൽ ഇവയെഎല്ലാത്തിനെക്കാളും മുകളിൽനിൽക്കുന്ന വ്യക്തിത്വമാണ് ഇന്ത്യൻ പൗരൻ എന്നത്.ആഗോള സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ലോകം നമ്മളെ ഉറ്റുനോക്കുകയാണ്.
നമ്മൾ വെറും വ്യക്തികളല്ല, ഒരു വലിയ സമൂഹത്തിന്റെ ഭാഗമാണെന്നു സ്വാതന്ത്ര്യദിനം ഓർമിപ്പിക്കുന്നു.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാരുടെ സമൂഹമാണിതെന്നും രാഷ്ട്രപതി പറഞ്ഞു.
![]()
