ബാലസോർ : ചൂളം വിളിച്ചെത്തിയത് വൻ ദുരന്തത്തിലേക്ക്, ട്രെയിൻ അപകടം മരണം 280 കവിഞ്ഞു, ആയിരത്തിലേറെ പേർക്ക് പരിക്ക്
ചൂളം വിളിച്ചു കുതിച്ചു എത്തിയ ട്രെയിൻ അപകടത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യവും ബാവൻസർ ജില്ലയും ഇതുവരെ മുക്തമായിട്ടില്ല.രാജ്യത്തെ നടുക്കിയ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 280 കവിഞ്ഞു.ആയിരത്തിലേറെ യാത്രക്കാർക്ക് പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിലും അപകട നില തരണം ചെയ്യാതെ അത്യാഹിത വിഭാഗത്തിൽ കഴിയുന്നവരുംഏറെയാണ്.
അപകട സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും വ്യോമ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ രാത്രി 7:20നാണ് ബാലസോറിന് സമീപം രാജ്യത്തെ നടുക്കിയ അപകടമു ണ്ടായത്.
ഷാലിമാർ -ചെന്നൈ കൊറമണ്ഡൽ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോഗികൾ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിന്റെ മുകളിലേക്ക് കൂടി പതിച്ചപ്പോൾ അപകടത്തിന്റെ വ്യാപ്തി കൂടി.
അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.പ്രധാനമന്ത്രി ദുരന്ത സ്ഥലവും പരിക്കേറ്റവരെയും സന്ദർശിക്കും.
കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചു.കേരളത്തിന്റെ മനസും പിന്തുണയും ഒഡിഷക്കൊപ്പം ഉണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു
![]()
