റിയാദ്: അസംസ്കൃതവും സംസ്കരിച്ചതുമായ സൗദി ഈന്തപ്പഴങ്ങളുടെ കയറ്റുമതി 2023 ആദ്യ പാദത്തിൽ 566 മില്യൺ റിയാലായി (151 മില്യൺ ഡോളർ) വർദ്ധിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2.5 ശതമാനം വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.
NCPD (National Center for Palms and Dates) യുടെ റിപ്പോർട്ട് പ്രകാരം കയറ്റുമതിയുടെ 77 ശതമാനവും സംഭരിച്ചതും പുതിയതുമായ ഈന്തപ്പഴങ്ങളും വ്യാവസായിക മായുള്ള ഈന്തപ്പഴ ഉൽപന്നങ്ങൾ 23 ശതമാനമാണെന്നും പറയുന്നു.
ലോകമെമ്പാടും 111 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട് ഇതിൽ ചൈനയിലേക്കാണ് കൂടുതലും കയറ്റുന്നത്. അവിടെ സൗദി ഈന്തപ്പഴം കയറ്റുമതി 150 ശതമാനം വർധിച്ച് 7.6 ദശലക്ഷം റിയാലായി. ഓസ്ട്രിയയിലേക്കുള്ള കയറ്റുമതി 60 ശതമാനം വർധിച്ച് 2 ദശലക്ഷം റിയാലും, ബെൽജിയം 23 ശതമാനം ഉയർന്ന് 1.23 ദശലക്ഷം റിയാലും തുർക്കിയിലേക്ക് 30 ശതമാനം മുതൽ 22.3 മില്യൺ റിയാൽ വരെയും, റഷ്യ 95 ശതമാനം വർധിച്ച് 2.7 മില്യൺ റിയാൽ വരെയും കാനഡ 40 ശതമാനം ഉയർന്ന് 4 മില്യൺ റിയാലുമായി.
![]()
