പ്രവേശന അനുമതി (തസ്രീഹ്) ഇല്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ചാൽ പിഴ.നിരവധി പേരെ അതിർത്തികളിൽ പിടികൂടി.
മക്ക: ഹജ്ജ് പ്രമാണിച്ച് നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ പ്രവേശന അനുമതി (തസ്രീഹ്) ഇല്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ചാൽ കടുത്ത പിഴ ലഭിക്കും.
മക്കയുടെ വിവിധ അതിർത്തികളിൽ ശക്തമായ പരിശോധന നടക്കുകയാണ്. തസ്രീഹ് ഇല്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച നിരവധിയാളുകൾ സുരക്ഷാ സേനയുടെ പരിശോധനയിൽ പിടിയിലായി.ഓരോ വാഹനങ്ങളും യാത്രക്കാരെയും പൂർണ്ണമായും പരിശോധിച്ച ശേഷമാണ് അതിർത്തി കടത്തിവിടുന്നത്.
പഴുതടച്ച ഹജ്ജ് സുരക്ഷയുടെ ഭാഗമായി മക്കയുടെ വിവിധ ഭാഗങ്ങളിൽ താല്കാലിക ചെക്ക് പോസ്റ്റുകൾ തുറന്നിട്ടുണ്ട്.
ഓൺലൈൻ വഴിയാണ് അനുമതി എടുക്കേണ്ടത്
![]()
