റിയാദ് : സൗദി അറേബ്യയുടെ വിവിധ പ്രവിശ്വകളിലായി തുടരുന്ന പരിശോധനകളിൽ ഒരാഴ്ചക്കിടെ പിടിയിലായത് പതിനാലായിരത്തിലധികം പേർ. ഇത്രയധികം ആളുകൾ പിടിയിലാക്കുന്നത് ഇതാദ്യം. വിവിധ മന്ത്രാലയങ്ങളെ കോർത്തിണക്കി കൊണ്ട് രാജ്യവ്യാപകമായി പരിശോധനകൾ നടക്കുകയാണ്.
തൊഴിലിടങ്ങളിലും താമസ കേന്ദ്രങ്ങളിലും പൊതുനിരത്തിലും ഇപ്പോൾ ശക്തമായ പരിശോധകളാണ് നടക്കുന്നത്. പിടിയിലായവരിൽ അധികവും ഇഖാമ, തൊഴിൽ നിയമലംഘനങ്ങൾ, അനധികൃത കുടിയേറ്റം എന്നിവയിലാണ്. ആവശ്യമായ രേഖകൾ ഇല്ലാതെ തൊഴിൽ എടുക്കുക, സ്പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുക തുടങ്ങിയവക്ക് കടുത്ത പിഴയാണ് ഇപ്പോൾ സൗദിയിൽ നിലവിലുള്ളത്.
![]()
