കണ്ണൂർ : മുൻ പ്രവാസി കണ്ണൂർ സ്വദേശി ശ്രീകാന്ത് (41) നാട്ടിൽ നിര്യാതനായി. കാല് തെറ്റി വീണു തലക്ക് ക്ഷതം സംഭവിച്ചതാണ് മരണ കാരണം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദി അറേബ്യയിൽ ട്രാൻസ്പോർട്ടിംഗ് കമ്പനിയിൽ പത്തു വർഷം ജോലി ചെയ്തിരുന്നു.
ഭാര്യയും ഒരു കുട്ടിയുമുണ്ട്.
റിയാദിലെ സാമൂഹിക പ്രവർത്തകനും ജി എം എഫ് നാഷണൽ കമ്മിറ്റി ട്രഷററുമായ ഹരികൃഷ്ണന്റെ സഹോദരൻ ആണ്.
ശ്രീകാന്തിന്റെ വേർപാടിൽ ജി എം എഫ് അനുശോചനം അറിയിച്ചു.
![]()
