റിയാദ്: കഴിഞ്ഞ ദിവസം റിയാദ് അൽ ഹസ്സ ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റിയവരെ 15 മിനിറ്റിനുള്ളിൽ രണ്ട് ഹെലികോപ്റ്ററുകളിൽ ആശുപത്രിയിൽ എത്തിച്ചു.
സൗദി റെഡ് ക്രസന്റ് അതോറിറ്റിയാണ് എയർ ആംബുലൻസുകളിൽ ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയവർക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന നിർദേശത്തെ തുടർന്ന് ഇവിടെക്ക് ഹെലികോപ്റ്ററുകൾ എത്തുകയായിരുന്നു. പരിക്ക് ഗുരുതരമല്ലാത്തവരെ ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിച്ചു.
![]()
