ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ ജീവകാരുണ്യ പ്രവർത്തക മഞ്ജുവിന്റെ ഇടപെടലിലൂടെ രണ്ടു പേര് കൂടി നാട്ടിലെത്തി .
ബീഹാർ സ്വദേശിനി നജ്മിൻ ബീഗം പത്തു മാസത്തിനു മുൻപ് വീട്ടു ജോലിക്ക് ആയി ദമ്മാമിലൊരു വീട്ടിൽ എത്തുകയും ശമ്പളം മുടങ്ങിയതിനെ തുടർന്ന് വീട്ടിൽ നിന്നിറങ്ങി റാക്കയിൽ ഉള്ള പാസ്പോര്ട്ട് ഓഫീസിലെത്തി പരാതി പറയുകയായിരുന്നു.മഞ്ജുവിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തുകയും വിഷയത്തിൽ ഇടപെടുകയും ചെയ്യുകയായിരുന്നു.തുടർന്ന് പോലീസ് ഇവരുടെ സംരക്ഷണം നാട്ടിൽ പോകുന്നത് വരെ മഞ്ജുവിന് ഏൽപ്പിക്കുകയായിരുന്നു.രണ്ടു മാസം കൊണ്ട് നടപടി ക്രമണങ്ങൾ പൂർത്തീകരിച്ചു എമ്ബസി സഹായത്തോടെ എക്സിറ്റ് അടുപ്പിക്കുകയും ഹൈദ്രബാദ് അസോസിയേഷൻ വഴി ടിക്കറ്റും നൽകി നജ്മിനെ നാട്ടിലേക്ക് അയച്ചു.
വിവിധ കാരണങ്ങളാൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന ബാംഗ്ലൂർ സ്വദേശിനി അസ്മത്തിനും സഹായമായി കൂടെ നിന്നത് മഞ്ജു തന്നെയാണ്.ഹുറൂബ് സ്റ്റാറ്റസ് ഉണ്ടായിരുന്ന ഇവരെയും എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിക്കാൻ ഇവർക്ക് കഴിഞ്ഞു.രണ്ടു പേർക്കും ടിക്കറ്റ് നൽകിയത് മനുഷ്യ സ്നേഹിയായ ഹൈദ്രബാദ് സ്വദേശി മിർസ ബൈഗ് ആണ്
![]()
