മനാമ: ബഹ്റൈൻ കേരളീയ സമാജത്തിലെ ഓണാഘോഷം ‘ശ്രാവണം 2023’ ന് കൊടിയേറി
ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടികൾ പിള്ളേരോണത്തോടെയാണ് തുടക്കമായത്.കേരളത്തിന്റെ ചില പ്രദേശങ്ങളിൽ ആഘോഷിക്കുന്ന പിള്ളേരോണത്തിന്റെ തനിമയിൽ കുട്ടികൾക്കായി ഒരുക്കിയ വിവിധ മത്സരങ്ങളും ഓണ സദ്യയും ഉണ്ടായിരുന്നു.
സ്വപാനം വാദ്യകലാ സംഘം അവതരിപ്പിച്ച ഉറിയടി,
കരടി,പുലിക്കളി, കുട്ടികളുടെ വടംവലി, വിവിധ തരം നൃത്തങ്ങൾ എന്നിവയോടെ ആരംഭിച്ച പിള്ളേരോണത്തിൽ അഞ്ഞൂറിലധികം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള,സെക്രട്ടറി വർഗീസ് കാരക്കൽ,ശ്രാവണം ജനറൽ കൺവീനർ സുനേഷ് സാസ്ക്കോ,പിള്ളേരോണം കൺവീനർമാരായ മനോജ് ഉത്തമൻ,അഭിലാഷ്, ബോണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .ബി.കെ.എസ് ശ്രാവണം 2023 വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് വഴി രെജിസ്റ്റർ ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു
https://www.bksbahrain.com/2023/sravanam/competitions.html
![]()
