റിയാദ് :ദുബായ് ട്രക്ക് ഡ്രൈവർ റിയാദിൽ ചികിത്സയിലിരിക്കെ നിര്യാതനായി.കർണ്ണാടക സ്വദേശി അഫ്സർ ഖാൻ( 55 ) മരിച്ചത്.ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് ഒരു മാസം മുൻപ് ലോഡുമായി റിയാദിലെ അൽഖർജ് വന്ന് തിരിച്ചു പോകും വഴി അഫ്സർ ഖാൻ ഓടിച്ചിരുന്ന ട്രെയിലർ വാഹനം അൽഖർജ് റോഡിൽ വെച്ച് ഡിവൈഡറിൽ ഇടിച്ചു തീ പിടിക്കുകയും അദ്ദേഹത്തിന് പൊള്ളലേൽക്കുകയും അൽ ഖർജിലെ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പികയുമാണുന്നുണ്ടായത് .പിന്നീട് തുടർ ചികിത്സക്കായി റിയാദിലെ അൽ ഈമാൻ ഹോസ്പിറ്റലിലേക്ക് സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് ഇടപെട്ട് ചികിത്സക്കായി എത്തിച്ചു .പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകളും മൊബൈൽ ഫോണും മറ്റ് വസ്തുക്കളും കത്തിയമർന്നിരുന്നു.അഫ്സർ ഖാന്റെ മക്കളെ ഫോണിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചത്തേ ചികിത്സക്ക് ശേഷം അൽ ഈമാൻ ആശുപത്രിയാണ് നിന്നും ഡിസ്ചാർജ് ആകുകയും യാത്രാ സംബന്ധമായ രേഖകൾ ശരിയാക്കുന്നതിനും, അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് വരെ ഹോട്ടലിൽ താമസം ഏർപ്പാടാക്കുകയും ചെയ്തു.
ശിഹാബിനൊപ്പം റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകരായ ഷൈജു നിലമ്പൂർ,ഷൈജു പച്ച, ഡൊമിനിക് സാവിയോ,നൗഷാദ് ആലുവ, ജോർജ് ,
ഹോട്ടൽ ജീവനക്കാരായ ബദർ,സുഹൈൽ, മുഹമ്മദലി എന്നിവർ അഫ്സർ ഖാനെ പരിചരിക്കാനും മറ്റ് സഹായങ്ങൾ നൽകാനും രംഗത്തുണ്ടായിരുന്നു.എന്നാൽ ചൊവ്വാഴ്ച ഉച്ചക്ക് അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു .തുടർ നടപടികൾ ശിഹാബ് കൊട്ടുകാട് പൂർത്തിയാക്കി വരുന്നു.മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു
![]()
