അൽ ഖർജ് : സ്വതന്ത്ര ഇന്ത്യയുടെ എഴുപത്താറാമതു വാർഷികവും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലിയും പ്രമാണിച്ചു അൽ ഖർജ് ടൗൺ കെഎംസിസിയും അൽ ദോസരി മെഡിക്കൽ ക്ലിനിക്കും സംയുക്തമായി ചേർന്ന് സ്വദേശികൾക്കും വിദേശികൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പും ഹെൽത്ത് സെമിനാറും നടത്തുന്നു.ഓഗസ്റ് 11 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ വൈകിട്ട് 4 മണി വരെ അൽ ഖർജിലെ അൽ ദോസരി മെഡിക്കൽ ക്ലിനിക്കിൽ വെച്ച് ക്യാമ്പ് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡോക്ടറുടെ പരിശോധനയും ബ്ലഡ് പ്രെഷർ, ബ്ലഡ് ഷുഗർ, സിറം കൊളെസ്റ്ററോൾ തുടങ്ങിയ ടെസ്റ്റുകളും ക്യാമ്പ് ദിവസം സൗജന്യമായിരിക്കും.
രാവിലെ 9 മണിക്ക് റിയാദ് കെ എം സി സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവൂർ ഹെൽത്ത് സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാമൂഹ്യ പ്രവർത്തകനും നാഷണൽ ഗാർഡ് ഹോസ്പിറ്റലിലെ ഡോക്ടറുമായ ഡോ.അബ്ദുൽ അസീസ് ഹെൽത്ത് സെമിനാറിൽ പങ്കെടുക്കും. പ്രവാസികൾ ഈയവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അൽ ഖർജ് ടൗൺ കെഎംസിസി ഭാരവാഹികൾ അറിയിച്ചു
![]()
