ദില്ലി: അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് ജയം. ഇന്ത്യ സഖ്യത്തിന്റ സ്ഥാനാർഥികളായ സിപിഎം എം പി എ എ റഹീമും കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഘടിയും വിജയിച്ചു.രാജ്യസഭാ എംപിമാർക്കായി നാമനിർദ്ദേശം ചെയ്ത ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി മൂന്നുപേരെ മത്സരപ്പിച്ചെങ്കിലും രണ്ടുപേരെ മാത്രമേ ജയിപ്പിക്കാനായുള്ളൂ. ഇന്ത്യ സഖ്യത്തോടൊപ്പം ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും കൂടെനിന്നതോടെയാണ് ജയം ഉറപ്പായി.
![]()
