ആലപ്പുഴ : കായംകുളം കോളേജ് ജങ്ഷനിൽ പില്ലർ എലിവേറ്റെഡ് ഹൈവേ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി കത്ത് നൽകി.കായംകുളത്തെ പൊതുസമൂഹത്തിന്റെ ഇക്കാര്യത്തിൽ ഉള്ള ആശങ്കകൾ വിശദമായി മനസിലാക്കിയ മന്ത്രി ഉടനടി ദേശീയപ്പാത അതോറിറ്റി ഉന്നത അധികൃതരുമായി ഫോണിൽ സംസാരിക്കുകയും
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിർമ്മാണ രീതി പുനഃപരിശോധിക്കാനും പില്ലർ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതുൾപ്പെടെയുള്ള സാധ്യതകളടക്കം പരിഹാരമാർഗങ്ങൾ സ്വീകരിക്കാനും അദ്ദേഹം ദേശീയപാതാ അതോറിറ്റിക്കു നിർദേശം നൽകിയതായി കെ സി വേണുഗോപാൻ ഫേസ്ബുക്കിൽ കുറിച്ചു.
കെ സി വേണുഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്
ദേശീയപാതാ വികസനത്തിന്റെ
ഭാഗമായി കായംകുളത്ത് പില്ലർ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരിൽക്കണ്ടു.
കായംകുളം നഗരത്തെ രണ്ടായി വിഭജിക്കുന്ന ഉയരപാതയുമായി ബന്ധപ്പെട്ട വിഷയം നേരത്തെയും കത്ത് മുഖേന ശ്രദ്ധയിൽപ്പെടുത്തിയതാണ്.
ദേശീയപാതാ വികസനത്തിന്റെ
ഭാഗമായി കായംകുളത്തെ ജനങ്ങളുടെ ആശങ്ക മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇക്കുറി പ്രതീക്ഷാവഹമായ മറുപടിയും ഇടപെടലുമാണ് മന്ത്രിയിൽ നിന്നുണ്ടായത്.
കായംകുളത്തെ പൊതുസമൂഹത്തിന്റെ ഇക്കാര്യത്തിലുള്ള ആശങ്കകൾ വിശദമായി മനസിലാക്കിയ മന്ത്രി ഉടനടി ദേശീയപാതാ അതോറിറ്റി ഉന്നത അധികൃതരുമായി ഇതു സംബന്ധിച്ചു ഫോണിൽ ചർച്ച നടത്തി. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിർമ്മാണ രീതി പുനഃപരിശോധിക്കാനും പില്ലർ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതുൾപ്പെടെയുള്ള സാധ്യതകളടക്കം പരിഹാരമാർഗങ്ങൾ സ്വീകരിക്കാനും അദ്ദേഹം ദേശീയപാതാ അതോറിറ്റിക്കു നിർദേശം നൽകി.
ആലപ്പുഴ ജില്ലയിലെ ജനസാന്ദ്രത കൂടിയ നഗരം കൂടിയായ കായംകുളം ജംഗ്ഷന് ദേശീയപാതയെയും റെയില്‍വെ സ്റ്റേഷനെയും ജലഗതാഗതത്തെയും ബന്ധിപ്പിക്കുന്ന പ്രധാനകണ്ണിയാണ്. പ്രദേശവാസികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും ഇതേ ജംഗ്ഷനെയാണ്. പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ സ്കൂളുകൾ ആശുപത്രികൾ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. സുനാമിബാധിത പ്രദേശവുമായ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ ആശുപത്രി സൗകര്യത്തിനും കായംകുളം ജംഗ്ഷനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പുതിയ പാതനിര്‍മ്മാണത്തിന്റെ ഭാഗമായി ഇവിടേക്ക് പ്രവേശിക്കാന്‍ മറ്റു മാര്ഗങ്ങളിലില്ലെന്നതാണ് അവരുടെ ആശങ്കയ്ക്ക് പ്രധാന കാരണം.
നഗരത്തിൽ നിന്നും മാറി കായംകുളം ടൗണ്‍-പുത്തൻ റോഡ് ജംഗ്ഷൻ ഭാഗത്തായി ഒരേയൊരു അടിപ്പാത മാത്രമാണ് ഇപ്പോള്‍ ദേശീയപാതാ അതോറിറ്റി അനുവദിച്ചിട്ടുള്ളത്. മറ്റുപ്രദേശങ്ങളില് അടിപ്പാതയില്ലാത്തത് പ്രദേശവാസികള്‍ക്ക് സൃഷ്ടിക്കുന്ന ദുരിതവും യാത്രാക്ലേശവും വലുതാണ്. ഏകദേശം 21 കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് വേണം ഇവിടത്തെ ജനങ്ങള്‍ക്ക് കായംകുളം ജംഗ്ഷനിലെത്താന്‍. എന്തെങ്കിലും അത്യാഹിത സാഹചര്യമുണ്ടായാൽ അത് ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ പില്ലർ എലിവേറ്റഡ് ഹൈവേ എന്ന ജനങ്ങളുടെ ആവശ്യത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഈ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പൂർണമായ അർത്ഥത്തിൽ മന്ത്രിയെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്നും അനുഭാവ പൂർണ്ണമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
![]()
