കോഴിക്കോട് : 2022 -ലെ റിയാദ് പുസ്തകോത്സവത്തിൽ പങ്കെടുത്ത ആദ്യാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ ഹരിതം ബുക്സ് ഒരുങ്ങുന്നു. ഈ വർഷം ഒക്ടോബർ ആദ്യ വാരമാണ് റിയാദ് പുസ്തകോത്സവം. കഴിഞ്ഞ തവണ റിയാദ് പുസ്തകോത്സവത്തിന്റെ ചരിത്രത്തിലദ്യമായി മൂന്നു പുസ്തകങ്ങളാണ് ഹരിതം ബുക്സ് പ്രകാശിപ്പിച്ചത്.
സബീന എം. സാലിയുടെ പ്രണയമേ കലഹമേ, കമർബാനു വലിയകത്തിന്റെ ഗുൽമോഹറിതളുകൾ, നിഖില സമീറിന്റെ അമേയ എന്നി പുസ്തകങ്ങൾ ഒരേ ദിവസം ഹരിതം പവലിയനിൽ പ്രകാശനം ചെയ്തപ്പോൾ സാക്ഷികളായി റിയാദ് സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം നൂറു കണക്കിന് മലയാളികൾ പങ്കെടുത്തു. എഴുത്തുകാരൻ എൻ. പി. ഹാഫിസ് മുഹമ്മദ് ആണ് മൂന്നു പുസ്തകളുടെയും പ്രകാശനം നിർവ്വഹിച്ചത്. ആദ്യമായി റിയാദിലെത്തിയ മലയാളി പ്രസാധകർക്ക് സാംസ്കാരിക സംഘടനകളും റിയാദ് ഇന്ത്യൻ മീഡിയ ഫോറവും അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്.

റിയാദിൽ നിന്ന് നേരെ ഷാർജ പുസ്തകോത്സവത്തിലേക്ക് കമർബാനു വലിയകത്ത് തന്റെ രണ്ടാമത്തെ കവിതാസമാഹാരവും അബ്ദിയ ഷഫീനയുടേയും സുബൈദ കോമ്പിലിന്റേയും പുതിയ പുസ്തകങ്ങളും ഹരിതം പ്രകാശിപ്പിച്ചു. ജിദ്ദയിൽ നിന്നും സാധാരണക്കാരന്റെ വായനകളിൽ തന്റേതായ ഇടം ആദ്യ പുസ്തകത്തിലൂടെ നേടിയ കായംകുളം സ്വദേശി ജലാൽ റഹ്മാനും ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുത്തു. പ്രവാസത്തിന്റെ തിരക്കിലും പാച്ചിലിനുമിടയിൽ നല്ലതുപോലെ എഴുതുകയും എന്നാൽ പ്രസിദ്ധികരിക്കാൻ ഒരു മാർഗ്ഗവുമില്ലാത്ത പ്രവാസികളായ എഴുത്തുകാർക്ക് ഹരിതം റിയാദ്, ഷാർജ പുസ്തകോത്സവങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കുമെന്നും താല്പര്യമുള്ളവർ 9846968989 നമ്പറിൽ ബന്ധപ്പെടാമെന്നും ഹരിതം ബുക്സ് എം. ഡി പ്രതാപൻ തായാട്ട് ജി സി സി ടൈംസിനോട് പറഞ്ഞു.
![]()
