റിയാദ്: റിയാദ് ടാക്കീസും സഹറ ഫാമിലി റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച വാശിയേറിയ തീറ്റ മത്സരത്തിൽ റിയാദ് ടാക്കീസ് പ്രതിനിധി സജീർ സമദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സുലൈ സഹറ ഫാമിലി റെസ്റ്റോറന്റൽ വെച്ച് നടന്ന മത്സരത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. നൂറ് കണക്കിന് കാണികൾക്ക് മുന്നിൽ ശക്തമായ മത്സരമാണ് അരങ്ങേറിയത്. മത്സരത്തിൽ സജീർ സമദ് ഒന്നാം സ്ഥാനം നേടിയപ്പോൾ
യഹിയ, അൽഡി ജോർജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
![]()
