തിരുവനന്തപുരം : മലയാള ചലച്ചിത്രസംഗീതമേഖലക്കെതിരെ ശക്തമായ ആരോപണവുമായി പ്രശസ്ത സംഗീത സംവിധായകൻ രംഗത്ത് .
ചലച്ചിത്രസംഗീതമേഖലയില്‍ ശക്തമായ ഒരു ലോബി തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംഗീത സംവിധായകന് എം ജയചന്ദ്രന് തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റിന്റെ ‘മീറ്റ് ദ് പ്രസ്’ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ആ ലോബി കാരണം ഒട്ടേറെ സിനിമകളില്‍ നിന്നും തന്നെ പലരും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് സ്വന്തമായി ഒരു വഴിയുണ്ടെന്നും ആ വഴിയിലൂടെ മുന്നോട്ടു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയില്‍ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കായി ഒരു പാതയുണ്ട്. അതിലൂടെ ഞാന്‍ മുന്നോട്ടു നീങ്ങും. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ഓരോ നിമിഷവും ഞാന്‍ സ്വയം വെല്ലുവിളിച്ച് ഹിറ്റുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം.ഈശ്വരന്റെ ലോബി എനിക്കൊപ്പമാണ്. അതിന്റെ തെളിവാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നെ തേടിയെത്തിയത്.സിനിമയില്‍ ഒരു ശക്തമായ ലോബിയുണ്ട്. അതിന്റെ ഭാഗമായി പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു
![]()
