മക്ക : പരിശുദ്ധ കഅ്ബ കഴുകൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ച സന്തോഷത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി.
സൗദി അധികൃതരുടെ പ്രത്യേക ക്ഷണിതാവായാണ് എം. എ യൂസഫലി എത്തിയത്. ലോക മുസ്ലിങ്ങളുടെ ആരാധനയുടെ കേന്ദ്രദിശയായ വിശുദ്ധ കഅ്ബ കഴുകൽ കർമ്മത്തിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ അനുഗ്രഹമാണെന്നും ഈ ക്ഷണത്തിന് സൗദി ഭരണാധികാരികളോട് മനസു നിറഞ്ഞ നന്ദി പ്രകടിപ്പിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.
വിശുദ്ധ കഅ്ബാലയം കഴുകൽ ചടങ്ങിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ നേതൃത്വം നൽകി. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു.
ഇരുഹറമുകളുടെയും മേധാവി ശൈഖ് സുദൈസുംചടങ്ങിന് നേതൃത്വം നൽകി. പ്രഭാത നമസ്കാരം പൂർത്തിയായ ഉടൻ ചടങ്ങിന് തുടക്കമായി. കഴുകൽ ചടങ്ങ് പൂർത്തിയായ ശേഷം ഊദ് എണ്ണയും റോസ് ഓയിലും മറ്റും ഉപയോഗിച്ച് കഅ്ബാലയത്തിൽ സുഗന്ധം പൂശി.
![]()
