തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16മുതൽ 24വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന് ശുപാർശ ചെയ്തു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16 മുതൽ 24 വരെയും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിച്ചു 24 നു അവസാനിക്കും .
19ന് പ്രധാന പിഎസ്സി പരീക്ഷയുള്ളതിനാലാണ് ഈ ക്രമീകരണം. പ്ലസ് വൺ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാൽ ക്ലാസ് തലത്തിലാണ് പരീക്ഷ സംഘടിപ്പിക്കുക. 25ന് ഓണാഘോഷത്തിനുശേഷം സ്കൂൾ അടയ്ക്കും. അവധിക്കുശേഷം സെപ്തംബർ നാലിന് സ്കൂൾ തുറക്കും.
![]()
