✍️ അഫ്സൽ കായംകുളം,ഹായിൽ
ഹയിൽ : നാട്ടിലെ നിന്ന് സൗദിയിലേക്ക് അവധിക്കാലം ചിലവഴിച്ചു തിരിക്കുമ്പോൾ ഉത്തർപ്രദേശ് സ്വദേശിയായ ഇസ്തിയാർ അഹമ്മദ് ഖാൻ ഒരിക്കലും നിനച്ച് കാണില്ല സ്വന്തം പതിയുടെ അശ്രദ്ധ തന്നെ ഇങ്ങനെ ജയിലിൽ ആക്കുമെന്ന് ..
ഇദ്ദേഹം താൻ അറിയാതെ സംഭവിച്ചു പോയ വലിയ ഒരു പിഴവിന്റെ പേരിൽ ശിക്ഷ അനുഭവിക്കുകയാണ്.ഹായിലിലേക്ക് യാത്ര വന്ന ഈ ആളിൽ നിന്നും എയർപോർട്ട് പരിശോധനയിൽ സൗദിയിലെ നിരോധിത വിഭാഗത്തിൽപ്പെട്ട ഗുളിക അദ്ദേഹത്തിന്റെ ലഗേജിൽ നിന്നും കണ്ടെടുത്തു അതിന്റെ പേരിൽ അദ്ദേഹത്തെ ജയിലിൽ അടക്കുകയായിരുന്നു . അന്വേഷണത്തിൽ മനസ്സിലായത് യാത്രയുടെ ഒരുക്കങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ കയ്യിൽ നിന്ന് സൗദിയിലേക്ക് കൊണ്ട് വരുന്ന ലഗേജ് പാക്ക് ചെയ്യുന്നതിന് ഇടയിൽ അവരുടെ പിതാവ് കഴിക്കുന്ന ഗുളിക എങ്ങനയോ അബദ്ധത്തിൽ പെട്ടിയിൽ അകപെടുകയായിരുന്നു. ഈ ഗുളികയാണ് എയർപോർട്ടിൽ ചെക്കിങ്ങിൽ പിടിക്കപ്പെട്ടത്. അത് പോലീസിനെയും കോടതിയെയും ബോധ്യപ്പെടുത്താൻ എന്ത് ചെയ്യും എന്ന് അറിയാൻ വയ്യാതെ ഒരു വലിയ കുടുംബം പ്രയാസത്തിലും ദുഃഖത്തിലും കഴിയവെ ആണ് മറ്റൊരു യുപി സ്വദേശി വഴി വിഷയം മലയാളി സാമൂഹിക പ്രവർത്തകനായ റഹീം തിരൂരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത് .അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമഫലമായി സംഭവിച്ച യാഥാർത്ഥ്യം കോടതിയെയും ബോധ്യപ്പെടുത്തുവാൻ സാധിക്കുകയും യുപി സ്വദേശിയുടെ പേരിൽ ചുമത്തപ്പെട്ടിരുന്ന ശിക്ഷ ഒഴിവാക്കി കൊടുക്കാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിൽ നടക്കുകയും ചെയ്യുകയാണ്.
എല്ലാ പ്രവാസികളും ശ്രദ്ധിക്കേണ്ട വലിയ ഒരു വിഷയമാണ് നാട്ടിൽ നിന്നും കൊണ്ടുവരുന്ന ലഗേജിൽ എന്തൊക്കെയുണ്ട് എന്ന് നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്,ഇവിടെ നിരോധിക്കപ്പെട്ടിട്ടുള്ള ഗുളികകൾ, മറ്റ് മരുന്നുകൾ പരമാവധി കൊണ്ടുവരാതിരിക്കാൻ ശ്രമിക്കുക. നാം കഴിക്കുന്ന ഗുളികകളുടെ യഥാർത്ഥ രേഖകൾ കയ്യിൽ കരുതുവാനും എല്ലാവരും ശ്രദ്ധിക്കണം എന്നും ഇതുപോലെയുള്ള പ്രശ്നങ്ങളിൽ അകപ്പെടാനുള്ള സാധ്യതകളിൽ നിന്നും ഒഴിവാക്കണമെന്നും റഹീം തിരൂർ ഓർമ്മപ്പെടുത്തുന്നു.
![]()
