റിയാദ് : റിയാദിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മ ആയ യുണൈറ്റഡ് എഫ് സി റിയാദും ഹാഫ് ലൈറ്റ് എഫ് സി റിയാദും ചേർന്ന് അംഗങ്ങൾക്കായി നടത്തിയ വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ നൂറു കൊണ്ടോട്ടിയും അസ്ഹർ വള്ളുവമ്പ്രവും ജേതാക്കളായി.
ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് പ്രവചനങ്ങൾ വിലയിരുത്തുകയും കൃത്യമായ പ്രവചനങ്ങൾക്ക് പോയിന്റുകൾ നൽകുകയും ചെയ്തു. അവസാന മത്സരഫലങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.
മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ യുണൈറ്റഡ് എഫ് സി ക്യാപ്റ്റൻ ശൗലികും എക്സ്ക്യൂട്ടീവ് മെമ്പർ റഫ്സാൻ കുരുണിയാനും നൽകി. മജീദ് ബക്സർ, ആദിൽ ഉദിരംപൊയിൽ, ചെറിയാപ്പു മേൽമുറി, ഷഫീഖ് കരുവാരക്കുണ്ട്, ഹകീം, സുൽഫി എന്നിവർ നേതൃത്വം നൽകി.

![]()
