റിയാദ് : ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനം ഗംഭീരവും വർണ്ണാഭവുമായി സൗദിയിലെ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു.രാവിലെ 8.30ന് എംബസി അങ്കണത്തിൽ അംബാസഡർ വിപുൽ ദേശീയ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. വന്ദേമാതരം മുഴുവനായി ആലപിച്ച ശേഷമാണ് ദേശീയ പതാക ഉയർത്തിയത്. തുടർന്ന് ദേശീയ ഗാനവും ആലപിച്ചു.
എംബസി ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസിനെ അഭിസംബോധനം ചെയ്ത അംബാസഡർ ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. തുടർന്ന് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത അംബാസഡർ സൗദിയിലെ ഇന്ത്യൻ സമൂഹം ഇരു രാജ്യങ്ങൾ തമ്മിലുള്ള പാലമായി വർത്തിക്കുന്നതായി പറഞ്ഞു.സൗദി അറേബ്യയുടെ ‘വിഷൻ 2030’-ഉം ഇന്ത്യയുടെ ‘വികസിത് ഭാരത്’ പദ്ധതിയും ഇരുരാജ്യങ്ങളുടെയും വളർച്ചക്ക് പുതിയ ദിശാബോധം നൽകുന്നുണ്ടെന്നും അറബ് ഇസ്ലാമിക പൈതൃക മണ്ണിൽ ഭാരതത്തെ പ്രതിനിധികരിയ്ക്കുന്നതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.
റിയാദിലെ സാമൂഹിക സാംസ്കാരിക വിദ്യഭ്യാസ മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു
![]()
