റിയാദ്: വനിതാ ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ ഹിജാബ് ധരിച്ചു കളിക്കുന്ന ആദ്യ താരമായി ബെൻസീന.മൊറോക്കോയുടെ താരമായ ബെൻസീനയാണ് സീനിയർ തലത്തിൽ ഹിജാബ് ധരിച്ചു ഫുട്ബാൾ കളിച്ചു ചരിത്രത്തിൽ ഇടം പിടിച്ചത്. സൗത്തു ഓസ്ട്രേലിയയിലെ ഹിന്ദ്മാർഷ് കൂപ്പേഴ്സ് സ്റ്റേഡിയത്തിലാണ് ഹിജാബ് ധരിച്ചു ബെൻസീന കളത്തിലിറങ്ങിയത്. ഞയറാഴ്ച്ച നടന്ന ദക്ഷിണ കൊറിയ മൊറോക്കോ മത്സരത്തിലാണ് 25 കാരിയായ ഇവർ ഇസ്ലാമിക ശിരോ വസ്ത്രത്തിൽ കളിക്കാനിറങ്ങിയത്. ആർത്തലക്കുന്ന കാണികളുടെ ആരവങ്ങൾക്ക് സാക്ഷിയായി ബെൻസീന കളത്തിലിറങ്ങുമ്പോൾ ചരിത്രം ജനിക്കുകയായിരുന്നു. മത്സരത്തിൽ മൊറോക്കോ ഒരു ഗോളിന് വിജയിക്കുകയായിരുന്നു. 2014 ൽ ഫിഫ ശിരോ വസ്ത്രം ധരിച്ചു കളിക്കുന്നത് വിലക്കുന്ന നിയമം അസാധുവാക്കിയിരുന്നു.
![]()
