മനാമ : കൊല്ലം പ്രവാസി അസോസിയേഷൻ കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു .
അസോസിയേഷന്റെ ചിൽഡ്രൻസ് പാർലമെറ്റിന്റെ ആഭിമുഖ്യത്തിലാണ് ക്രാഫ്റ്റ് ,ഡാൻസ് ,മോട്ടിവേഷൻ ക്ലാസ് ,ആരോഗ്യ ക്ളസ്സുകൾ അടക്കമുള്ള ക്യാമ്പ് നടത്തിയത്.ചിൽഡ്രൻസ് പാർലമെന്റ് സെക്രട്ടറി അബൂബക്കർ മുഹമ്മദ് ക്യാംപിനു നേതൃത്വം കൊടുത്തു.കൗൺസിലർ വിമല തോമസ്, മറിയം കമ്മീസ്, വിനു ക്രിസ്റ്റി, സെറീന എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
സമാപന സമ്മേളനം സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു.നൈന മുഹമ്മദ്, ജഗത് കൃഷ്ണകുമാർ, ട്രാജ് കൃഷ്ണൻ, കിഷോർ കുമാർ, സന്തോഷ് കാവനാട്, അനോജ്, ഷാഹിദ്, കോയിവിള മുഹമ്മദ് ,റോജി ജോൺ എന്നിവർ ആശംസകളർപ്പിച്ചു
![]()
