മക്ക: വിശുദ്ധ ഗേഹമായ കഅബ കഴുകൽ ചടങ്ങു ഇന്ന് നടക്കും. രാവിലെ നടക്കുന്ന ചടങ്ങിന് രാജാവിന്റെ അതിഥികളായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികളും നയതന്ത്ര ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളും പണ്ഡിതന്മാരും പങ്കെടുക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഹറം വിഭാഗം അറിയിച്ചു. ഇരു ഹറം മേധാവി അബ്ദു റഹ്മാന് ബിൻ സുദൈസ് നേതൃത്വം നൽകും.
പതിവ് പോലെ കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരായ ആലു ശൈബി കുടുംബത്തിലെ മുതിർന്ന അംഗം കഅബയുടെ വാതിൽ തുറന്നു അകത്തേക്ക് പ്രവേശിക്കും. തുടർന്നാണ് പനിനീർ കലർത്തിയ സംസം വെള്ളത്തിൽ തുണി ഉപയോഗിച്ച് കഅബയുടെ അകത്തെ ചുമരുകൾ തുടച്ചു വൃത്തിയാക്കുന്ന ചടങ്ങ് നടക്കുക. ഈ ചടങ്ങിന് മക്ക ഡെപ്യുട്ടി ഗവർണർ മേൽനോട്ടം വഹിക്കും. വർഷത്തിൽ രണ്ടു തവണ ശഅബാൻ, മുഹറം എന്നീ അറബ് മാസങ്ങളിലാണ് ഈ ചടങ്ങു നടത്തുക.
![]()
