ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ‘ചന്തു ചാംപ്യന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം കാര്‍ത്തിക് ആര്യനുമായി മമ്മൂട്ടി പുരസ്കാരം പങ്കിടും.
മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.
അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു.
‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ ദൃശ്യാവിഷ്കാരത്തിന് ഷഹ്നാദ് ജലാല്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം സ്വന്തമാക്കി.’ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ‘ആര്‍ട്ടിക്കിള്‍ 370’ എന്ന ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിലൂടെ ധനുഷ് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിനും അര്‍ഹരായി. ജൂറി അധ്യക്ഷന്‍ ജയരാജാണ് പുരസ്കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
![]()
