തിരുവനന്തപുരം:പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ സുലൈമാൻ വിഴിഞ്ഞത്തിന്റെ പുതിയ പുസ്തകം “കനൽ” പ്രകാശത്തിനൊരുങ്ങുന്നു. പ്രവാസ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. എം ബുക്സ് ആണ് പ്രസാധകർ.ഈ മാസം അവസാനം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ പ്രകാശനം നടക്കും. ആദ്യ പുസ്തകമായ ‘പോസിറ്റീവ്’ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.ആനുകാലിക വിഷയങ്ങളിൽ സുലൈമാൻ വിഴിഞ്ഞതിന്റെ ഇടപെടൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. നിരവധി സൗഹൃദങ്ങൾ ഉള്ള സുലൈമാൻ വിഴിഞ്ഞതിന്റെ പുസ്തകം വായനക്കാർ നെഞ്ചിലേറ്റുമെന്ന് എം ബുക്സ് എം. ഡി. മഹബൂബ് ഖാൻ പൂവാർ പറഞ്ഞു.
![]()
