തൃശൂർ വെടിമരുന്ന് ദുരന്തം: 14 മരണ
തൃശൂർ : തൃശൂർ മുണ്ടത്തിക്കോട്ട് വെടിമരുന്ന് ദുരന്തത്തിൽ മരണം 14 ആയി.തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെ വെടിക്കെട്ട് പുരയിടത്തിലുണ്ടായ സ്ഫോടനം കേരളത്തെ സങ്കടത്തിലാക്കി.
തൃശൂർ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കിയിരുന്ന മുണ്ടത്തികൊട്ടാണ് അപകടം സംഭവിച്ചത്.പരികേറ്റ 13 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപ്പൊരി കനത്ത ചൂട് മൂലം സംഭവിച്ചത് ആകാം എന്നാണ് പ്രാഥമിക നിഗമനമെന്നു പരിക്കറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴികളിൽ നിന്ന് അധികൃതർ വ്യക്തമാക്കി.
മരിച്ചവരിൽ പഴയന്നൂർ വെന്നൂർ സ്വദേശി സുദർശനൻ (54), കുണ്ടന്നൂർ മുതുക്കട്ടിൽ സുബിൻ (40),കുമരനെല്ലൂർ മാടിപ്പുറത്ത് വാസുദേവൻ (54) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരുടെ ശരീര ഭാഗങ്ങൾ മാത്രമാണ് അവശേഷിച്ചത്. ദുരന്തത്തെ കുറിച്ച് ആർ ഡി ഒ അന്വേഷിക്കുമെന്ന് ജില്ല കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.
![]()
