റിയാദ് : ലോകത്തെ വേറിട്ട രുചിക്കാഴ്ചകള്‍ ആസ്വദിയ്ക്കാന്‍ ഇനി ലോകം ചുറ്റേണ്ട. ഭക്ഷണപ്രേമികളെ സൗദിയിലേക്ക് സ്വാഗതം ചെയ്യുകയാണ് ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍. ഏപ്രില്‍ 22 മുതല്‍ പതിനാല് നാള് നീളുന്ന ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം 24ാം തീയതി വൈകിട്ട് 7 മണിക്ക് റിയാദ് മുറബ്ബയിലെ അവന്യു മാളില്‍ നടക്കുന്ന ചടങ്ങില്‍ നടന് ധ്യാന്‍ ശ്രീനിവാസൻ നിർവ്വഹിക്കും. ജിദ്ദയിൽ കോൺസുൽ ജനറൽമാരായ റൊമ്മേൽ എ റൊമാറ്റോ- കൗൺസിൽ ജനറൽ ഫിലിപ്പിനോ കോൻസ്ലേറ്റ് ജിദ്ദാ , ബാൻപോത് ഉജ്ജിൻ – തായ്ലൻഡ് കോൺസൽ ജനറൽ -ജിദ്ദ എന്നിവർ ചേർന്നാണ് വേൾഡ് ഫുഡ് ഫെസ്റ്റിൽ ഉദ്ഘാടനം ചെയ്യുക. ദമ്മാമിൽ ഷാത്തിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റിലും ഫെസ്റ്റിൻ്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കും. ഫെസ്റ്റിവലില്‍ വൈവിധ്യം നിറഞ്ഞതും ട്രെന്‍ഡിംഗുമായ രുചികളും, പാചക ലോകത്തെ പുത്തന്‍ മാറ്റങ്ങളും, ഉത്പന്നങ്ങളും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടാം. സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളം നടക്കുന്ന ഫെസ്റ്റിവല്‍ മെയ് 5ന് അവസാനിയ്ക്കും.
ലോകത്തെ സൗദിയിലേക്ക് സ്വാഗതം ചെയ്യുന്ന ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ഭക്ഷണപ്രേമികൾക്ക് മറക്കാനാവാത്ത അനുഭവം ഉറപ്പ് നൽകുന്നതായിരിക്കുമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു.
*14 ദിവസത്തെ ലോകരുചിക്കാഴ്ചകള്*
14 ദിവസം കൊണ്ട് ലോകത്തെ രുചിപ്പെരുമകള്‍ അടുത്തറിയാന്‍ അവസരമൊരുക്കുന്നതാണ് ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍. ഓരോ രണ്ട് ദിവസം കൂടുന്പോഴും വ്യത്യസ്ത രാജ്യങ്ങളുടെ ഭക്ഷണസംസ്കാരങ്ങള്‍ ഫെസ്റ്റിവലില്‍ പരിചയപ്പെടാം. ഏപ്രില്‍ 22, 23 തീയതികളില്‍ സൗദി വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ടേസ്റ്റ് ഓഫ് സൗദി, 24, 25 തീയതികളില്‍ ടേസ്റ്റ് ഓഫ് ഇന്ത്യ, 26, 27 തീയതികളില്‍ ടേസ്റ്റ് ഓഫ് അറേബ്യ, 28, 29 തീയതികളില്‍ ടേസ്റ്റ് ഓഫ് ഏഷ്യ, ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളില്‍ ടേസ്റ്റ് ഓഫ് ഇറ്റലി, 2, 3 തീയതികളില്‍ ടേസ്റ്റ് ഓഫ് കോണ്ടിനെന്റല്, 4, 5 തീയതികളില്‍ ഹെൽത്തി ബൈറ്റ്സ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
കൂടാതെ മികച്ച ഓഫറുകളിൽ കേരള സ്റ്റൈൽ അടക്കം വിവിധ തരം ബ്രേക്ക്ഫാസ്റ്റ് കോമ്പോ വിഭവങ്ങളും, ഹൈദരാബാദി ബിരിയാണി, മലബാർ മീൻ കറി, വാഴയിലയിൽ പൊതിഞ്ഞ ദം ബിരിയാണി അടക്കം ഏഴിൽ പരം ലഞ്ച് – ഡിന്നർ കോമ്പോ വിഭവങ്ങളുമായി വിപുലമായ മെസ് പ്ലാനും ഫെസ്റ്റിൽ തയ്യാറാണ്. മെസ് പ്ലാനിലൂടെ ഒരു മാസത്തേക്ക് 375 റിയാലിന് ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ കോമ്പോകൾ തെരഞ്ഞെടുക്കാൻ സാധിക്കും.
ഫെസ്റ്റിലെത്തുന്ന ഭക്ഷണപ്രേമികൾക്കായി ആകർഷകമായ ഡീലുകളാണ് ലുലു ഒരുക്കിയിരിക്കുന്നത്. 5 റിയാലിന് ബിരിയാണി, 1.95 റിയാലിന് ഓറഞ്ച് (മാൻഡറിൻ), 2 റിയാൽ മുതൽ ആരംഭിക്കുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ, 10 റിയാൽ മുതൽ കേക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണ വിഭവങ്ങളിലെ ഓഫറുകള്‍ക്ക് പുറമെ ഇലക്ട്രോണിക്സ്, മൊബൈൈല്‍, വീട്ടുപകരണങ്ങൾ എന്നിവയ്ക്കും ഇക്കാലയളവില്‍ വൻ വിലക്കിഴിവുണ്ടാകും.
*പാചക മത്സരങ്ങളും കലാപരിപാടികളും ; പതിനായിരം റിയാല്‍ വരെ വിലമതിയ്ക്കുന്ന സമ്മാനങ്ങള്‍*
ഫെസ്റ്റിന്റെ ഭാഗമായി സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സംഗീത-നൃത്ത പരിപാടികൾ നടക്കും. ഒപ്പം പാചക നൈപുണ്യം തെളിയിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘അൾട്ടിമേറ്റ് ബിരിയാണി ചലഞ്ച്’, ‘കേക്ക് ഐസിംഗ് മത്സരം’, കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക ‘സാലഡ് മേക്കിംഗ് മത്സരം’ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. പതിനായിരം റിയാല്‍ വരെ വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിയ്ക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി സാംസ്കാരിക കൂട്ടായ്മകള്‍ക്കും ആഘോഷത്തിനും വേദിയൊരുക്കുന്ന കമ്മ്യൂണിറ്റി ഇവന്റുകളും നടക്കും.
*ഗ്ലോബൽ ഫുഡ് സ്ട്രീറ്റ് മുതൽ മാംഗോ ഫെസ്റ്റ് വരെ*
ആഗോള രുചിവൈവിധ്യങ്ങള്‍ എല്ലാം ഒരു കുടക്കീഴില് എത്തുന്ന ഗ്ലോബല്‍ ഫുഡ് സ്ട്രീറ്റാണ് ലുലു ഫുഡ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം. വിവിധ രാജ്യങ്ങളിലായി രുചിപ്പെരുമയിലൂടെ ശ്രദ്ധേ നേടിയതും ട്രെന്‍ഡിംഗുമായ ഭക്ഷണ വിഭവങ്ങള്‍ ഫെസ്റ്റവലില്‍ എത്തുന്നവര്‍ക്ക് ആസ്വദിയ്ക്കാന്‍ കഴിയും. ലൈവ് കുക്കിംഗ് സ്റ്റാളുകള്‍ , പാചക മത്സരങ്ങള്‍, ഫുഡ് ടേസ്റ്റിങ് ഓപ്ഷനുകള്‍ അടക്കം വിപുലമായ സൗകര്യങ്ങളാണ് ഫെസ്റ്റിവല്‍ അവതരിപ്പിയ്ക്കുന്നത്.
ഭക്ഷണവിഭവങ്ങള്‍ ആസ്വദിയ്ക്കാന്‍ മാത്രമല്ല ഫെസ്റ്റിവല്‍ അവസരമൊരുക്കുന്നത്. ഇഷ്ടപ്പെട്ട വിഭവം വീട്ടില്‍ തയ്യാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇറക്കുമതി ചെയ്തതും, അല്ലാത്തതും, ഗുണമേന്മയേറിയതുമായ രുചിക്കൂട്ടുകളും സാമഗ്രികളും ഏറ്റവും ലാഭകരമായ ഓഫറിലും വിലയിലും ഇക്കാലയളവില്‍ ലുലുവില്‍ നിന്ന് ലഭിക്കും. ഫുഡ് ഫെസ്റ്റവലിന്റെ ഭാഗമായി ഗ്രോസറി, ബേക്കറി അടക്കം എല്ലാ കാറ്റഗറിയിലും ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളുണ്ട്. ഇതിന് പുറമെ ലുലു ഹാപ്പിനെസ് മെമ്പേഴ്സിന് സ്പെഷ്യൽ ഓഫറുകളും തയ്യാറാണ്. പതിനായിരം റിയാലിലധികം മൂല്യമുള്ള സമ്മാനങ്ങളാണ് ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റവലിലെത്തുന്ന സന്ദര്‍ശകരെ കാത്തിരിയ്ക്കുന്നത്.
ലോകത്തെയും സൗദിയിലെയും മാമ്പഴ വൈവിധ്യങ്ങൾ അണിനിരത്തി സൗദി മാംഗോ ഫെസ്റ്റിവലും ഫുഡ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ലുലുവിൽ എത്തുന്നുണ്ട്. ഏപ്രിൽ 29നാണ് മാംഗോ ഫെസ്റ്റിന് തുടക്കമാവുക.
ഫെസ്റ്റിവലിന് ആഘോഷ അന്തരീക്ഷം പകർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി വിനോദപരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
![]()
