കൊച്ചി : സംസ്ഥാനത്ത് വാശിയെറിയ പ്രചാരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പുതിയ സർക്കാരിനെ നിയോഗിക്കാൻ ജനം പോളിങ് സ്റ്റേഷനിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് ഇന്നലെ 14 ജില്ലകളിലും കണ്ടത്. മൂന്നര പതിടറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച പോളിങ് 78.3% രേഖപെടുത്തി. ഏറ്റവും ഉയർന്ന പോളിങ് കുന്നമംഗലത്തും കുറഞ്ഞത് റാന്നിയിലും. രാത്രി 8 മണി വരെ ഇലക്ഷൻ നീണ്ടു. 2021 ൽ 75.75% ആയിരുന്നു.
2021 നെ മറികടക്കുമെന്ന് മുഖ്യമന്ത്രിയും 100+ ഉറപ്പ് എന്ന് പ്രതിപക്ഷ നേതാവും തങ്ങളുടെ ജയത്തിൽ പ്രതീക്ഷ അർപ്പിച്ചു മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്ത് ത്രിശങ്കു സഭ വരുമെന്ന് ബി ജെ പി യും പ്രതികരിച്ചു.
![]()
