റിയാദ് : കായംകുളം സ്വദേശി ഹൃദയഘാതം മൂലം റിയാദിൽ നിര്യാതനായി.
കായംകുളം കീരിക്കാട് തെക്ക് NH വില്ല യിൽ നിസ്സാമാണ് 44 വയസ് മരിച്ചത്. ഹൃദയ സംമന്തമായ ചികിൽസയിൽ ആയിരുന്നു. രക്തക്കുഴലിൽ സംഭവിച്ച ബ്ലോക്ക് നീക്കനായുള്ള പരിശോധനകൾക്കായി ഇന്ന് ആശുപത്രിയിൽ പോകാനിരിക്കെ ആണ് മരണം സംഭവിച്ചത്. നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് അയക്കാൻ കെ എം സി സി ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി സിയാദ് കായംകുളത്തിന്റെ നേതൃത്വത്തിൽ വേണ്ട നടപടികൾ ചെയ്യുന്നുണ്ട്.
ഭാര്യ ജസീല ,കുട്ടികൾ മിൻഹാ, മിസ്ബാ. 18 വർഷമായീ റിയാദ് എയർപോർട്ടിൽ GDL മിഡിലീസ്റ്റ് കമ്പനിയിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഇൻസ്പെക്ടർ ജോലി ചെയ്യുന്നു.
![]()
