വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഗുഗിൾ പേയിലെ “Pocket Money” എന്ന ഫീച്ചറിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വോയ്സ് സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രസ്തുത സന്ദേശങ്ങളിൽ, ഈ ഫീച്ചർ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നതാണെന്നും പൊതുജനങ്ങൾ ഇത് ഉപയോഗിക്കരുതെന്നും ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ട്ടപ്പെടും എന്നതരത്തിലുള്ള വ്യാജവിവരങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.ആയതിനാൽ ആശങ്കപ്പെട്ടു പൊതുജനങ്ങൾ നിരന്തരം 1930ൽ ബന്ധപ്പെടുന്നുണ്ട്. നിങ്ങളുടെ അനുമതിയോ യു പി ഐ പിൻ (UPI PIN) നൽകാതെയോ നിങ്ങളിൽനിന്ന് google pay അക്കൗണ്ട് വഴി പണം നഷ്ടപ്പെടാൻ സാധ്യതയില്ല.
ഇത്തരത്തിൽ പ്രചരിക്കുന്ന ചില വോയ്സ് സന്ദേശങ്ങൾ “Pocket Money” ഫീച്ചർ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നുവെന്ന തരത്തിൽ തെറ്റായ ആശങ്കകൾ സൃഷ്ടിക്കുന്നതാണ്. ഈ തരത്തിലുള്ള വിവരങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇത് സംബന്ധിച്ച് നിലവിൽ സൈബർ തട്ടിപ്പുകൾ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ പൊതുജനങ്ങൾ ഇത്തരം പ്രചാരണങ്ങൾ ആശങ്കപ്പെടേണ്ടതില്ല.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ
Google Pay Pocket Money റിവാർഡ് ലഭിച്ചിട്ടുണ്ട്, അത് അക്കൗണ്ടിലേക്ക് മാറ്റാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക” എന്ന തരത്തിലുള്ള വാട്സാപ്പ് / SMS സന്ദേശങ്ങൾ വിശ്വസിക്കരുത്.
❗ഇത്തരത്തിലുള്ള സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന അപരിചിത ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
❗പണം ലഭിക്കാൻ (Receive ചെയ്യാൻ) UPI PIN നൽകേണ്ട ആവശ്യമില്ല.
❗ആരെങ്കിലും പണം ലഭിക്കുമെന്ന് പറഞ്ഞ് UPI PIN നൽകാൻ ആവശ്യപ്പെടുന്നുവെങ്കിൽ അത് ഉറപ്പായും തട്ടിപ്പാണ് എന്ന് മനസ്സിലാക്കുക.
❗ഔദ്യോഗിക ആപ്പുകളിലെ ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ ഭയപ്പെടേണ്ടതില്ല; എന്നാൽ ജാഗ്രത പാലിക്കുക.
❗സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന വോയ്സ് ക്ലിപ്പുകൾ പരിശോധിക്കാതെ വിശ്വസിക്കരുത്
❗അപരിചിതരിൽ നിന്നുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക.
സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ്ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.
![]()
