റിയാദ് : സൗദി അറേബിയയുടെ തലസ്ഥാന നഗരമായ റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഡയറക്ട് വിമാനമില്ലാത്തതു ദുരിതമാകുന്നു. ഇതുകാരണം നിരവധി പ്രവാസികളായ രോഗികളാണ് ദുരിതം പേറി യാത്രചെയ്യുന്നത്. തിരുവനന്തപുരത്തേക്ക് റിയാദിൽ നിന്ന് ഒരു വിമാനകമ്പനികളുടെയും വിമാനങ്ങൾ നേരിട്ടില്ല എന്നത് പ്രവാസികളെ വലക്കുന്നുണ്ട്. ജോലിക്കിടയിലും അല്ലാതെയും പെട്ടന്ന് സംഭവിക്കുന്ന അപകടങ്ങളിൽ പരിക്ക് പറ്റുന്ന പ്രവാസികളായ രോഗികളെ തുടർ ചികിത്സക്കായി നാട്ടിലേക്ക് അയക്കുവാൻ ഇതുകാരണം സാമൂഹിക പ്രവർത്തകർ വലയുന്നതായി പരാതിയുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലക്കാർ കൂടാതെ തമിഴ്നാട്ടിലെ ഏകദേശം പ്രദേശത്തെയും പ്രവാസികളുടെ ആശ്രയമാണ് തിരുവനന്തപുരം വിമാനത്താവളം. ഈ ഭാഗത്തേക്കുള്ള യാത്രക്കാർ ഇപ്പോൾ മറ്റു പല വിമാനത്താവളങ്ങളിലുമാണ് ഇറങ്ങുന്നത്. സാദാരണ യാത്രക്കാർക്ക് സാധ്യമാകുമെങ്കിലും രോഗികളായ സ്ട്രക്ച്ചർ രോഗികൾക്ക് ഈ യാത്രകൾ ഏറെ ദുഷ്കരമാണ്. സ്ട്രക്ച്ചറിലും വീല്‍ചെയറിലും യാത്രചെയ്യേണ്ടി വരുന്ന രോഗികൾ കണക്റ്റഡ് വിമാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ഇത് രോഗികൾക്കും സഹായിയായി കൂടെ യാത്ര ചെയ്യുന്നവർക്കും സാമൂഹിക പ്രവർത്തകർക്കും ഏറെ പ്രയാസം നിറഞ്ഞതാണ്. ഇതിനു പരിഹാരം ആവശ്യപ്പെട്ടു പല സംഘടനകളും കേന്ദ്ര മന്ത്രിമാർക്കും സംസ്ഥാന സർക്കാരുകൾക്കും പല തവണ അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് സാമൂഹിക പ്രവർത്തകനായ അസ്ലം പാലത്ത് പറഞ്ഞു. ഇതിനു പരിഹാരം കാണുന്നതിന് വിവിധ വകുപ്പുകൾക്ക് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
![]()
