റിയാദ്: സൗദി അറേബിയയുടെ വിവിധ മേഖലകളിലെ ജയിലുകളിൽ പ്രതികളായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവെന്നു കണക്കുകൾ.
വിവിധ കേസുകളിലാണ് ഇന്ത്യക്കാർ സൗദി ജയിലുകളിൽ കഴിയുന്നത്. ഇതിൽ അടിപിടി കേസുകൾ മുതൽ കൊലപാതകം, മയക്കുമരുന്ന്, പീഡനം തുടങ്ങിയ കേസുകളിലെ പ്രതികൾ വരെ ഉൾപ്പെടുന്നു. മുൻ കാലങ്ങളെ അപേക്ഷിച്ചു ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവ് അത്ഭുതപ്പെടുത്തുന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു. വിവിധ കേസുകളിലായി സൗദിയിലെ വിവിധ ജയിലുകളിൽ 1,461 ഇന്ത്യക്കാർ ഉള്ളതായാണ് പുതിയ കണക്ക്.
ഇവരുടെ മോചനത്തിന് സാമൂഹിക പ്രവർത്തകർ നിരന്തരം വിവിധ മന്ത്രാലയങ്ങളിൽ കേറിയിറങ്ങി നടക്കേണ്ട അവസ്ഥയാണെന്നും ഇത്തരം നിയമ നടപടികൾ ഉണ്ടാകാതിരിക്കാൻ പ്രവാസികൾ പ്രെത്യേകം ശ്രദ്ധിക്കണമെന്നും വിവിധ പ്രവിശ്യകളിലെ സാമൂഹിക പ്രവർത്തകർ അഭ്യർത്ഥിച്ചു.
![]()
