ആലപ്പുഴ :കായംകുളത്ത് ഷഹീദാർ മസ്ജിദിന് മുന്നിൽ നിന്ന് ടെക്സ്മോ ജങ്ഷൻ വരെ എലിവേറ്റെഡ് ഹൈവേ എന്നാവശ്യവുമായി സമര മുഖത്തുള്ള ജനകീയ സമരസമിതിയുടെ ഭാരവാഹികൾ എ എം ആരിഫ് എം പി യുമായി കൂടിക്കാഴ്ച നടത്തി. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കായംകുളത്ത് എലിവേറ്റഡ് ഹൈവേയുടെ ആവശ്യത്തെയും പ്രാധാന്യത്തെയും കുറിച്ചു എം പി യുമായി വിശദമായി ചർച്ച നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. നോയ്ഡയിലെ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, തിരുവനന്തപുരത്തെ
പ്രൊജക്ട് ഡയറക്ടർ എന്നിവരുമായി വിശദമായ ചർച്ചക്കുള്ള അവസരം ഒരുക്കാമെന്നും സമരത്തിന് പരിപൂർണ പിന്തുണ ഉണ്ടെന്നും സമര സമിതി ഭാരവാഹികളായ അബ്ദുൽ ഹമീദ്, ദിനേശ് ചന്ദന, പലമുറ്റത്ത് വിജയകുമാർ, സിയാദ്, അജീർ, സത്താർ, റിയാസ് എന്നിവർക്ക് എം പി ഉറപ്പു നൽകി.
![]()
