റിയാദ് :സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം, വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികളടക്കമുള്ള തടവുകാർക്ക് അനുവദിച്ച പൊതുമാപ്പ് നടപടികൾ സൗദി ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. പൊതു അവകാശ കേസുകളിൽ ഉൾപ്പെട്ട് ജയിലുകളിൽ കഴിയുന്ന സ്വദേശികൾക്കും പ്രവാസികൾക്കും ഇതിന്റെ ആനുകൂല്യം ലഭ്യമാകും . തടവുകാരെ എത്രയും വേഗം മോചിപ്പിക്കാനും അവർക്ക് കുടുംബത്തോടൊപ്പം ചേരാനുള്ള അവസരമൊരുക്കാനും മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
രാജാവിന്റെ കാരുണ്യപൂർവ്വമായ ഈ നടപടി തടവുകാരുടെ ജീവിതത്തിൽ പുതിയൊരു തുടക്കത്തിന് വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ആഭ്യന്തര മന്ത്രിയും അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നന്ദി രേഖപ്പെടുത്തി. തടവുകാരുടെ ക്ഷേമത്തിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ഭരണകൂടം നൽകുന്ന പ്രാധാന്യത്തെ അദ്ദേഹം പ്രശംസിച്ചു.
![]()
